സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി
തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് […]