Blog Post

Karanavars > News >

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം

ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ന് ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. 1,31,968 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കും രാജ്യത്ത് കുതിക്കുകയാണ്. ഒരു ദിവസം മാത്രം 780 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.3 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യഘട്ട വ്യാപനത്തെ വച്ചു നോക്കുമ്ബോള്‍ അതിവേഗമുള‌ള രോഗവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

Read More

കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും, സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന അഡീഷണല്‍ ചീഫ് […]

Read More

മന്‍സൂറിന്റെ കൊലപാതകം: പ്രതികള്‍ ഒളിവില്‍, കണ്ടെത്താനാവാതെ പോലീസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് പാനൂരിലെത്തും

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും പിടികൂടാതെ പോലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതി അല്ലാതെ ആരേയും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച്‌ പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി. […]

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു .പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .കണ്ണൂരിലെ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് ആവശ്യമെങ്കില്‍ തലസ്ഥാനത്തുനിന്ന് വിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ 3ന് മുഖ്യമന്ത്രി കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് […]

Read More

കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം

ചേരുവകള്‍ പനീര്‍ – 200 ഗ്രാം മുളകുപൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – ½ ടീസ്പൂണ്‍ ഗരംമസാല – ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഇഞ്ചി–വെളുത്തുള്ളി അരച്ചത്‌ – 1 ടേബിള്‍സ്പൂണ്‍ തൈര് – 2 ടേബിള്‍സ്പൂണ്‍ വെണ്ണ – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ¼ ടീസ്പൂണ്‍ തയാറാക്കുന്ന വിധം പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച്‌ ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, […]

Read More

കോവിഡ്​: ബംഗളൂരുവില്‍ നിരോധനാജ്ഞ

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്​സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്​. ആളുകള്‍ ഒരുമിച്ച്‌​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ്​ പരിപാടികള്‍ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണര്‍ കമല്‍ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ […]

Read More

ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസിലെ നടപടികള്‍ അവസാനിപ്പിക്കണം; കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. രാജ്യാന്തര ട്രിബ്യൂണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന […]

Read More

ശരത് കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവു ശിക്ഷ

ചെന്നൈ: തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍, കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാര്‍. ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്. റേഡിയന്‍സ് മീഡിയ എന്ന കമ്ബനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി […]

Read More

മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞു, സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര്‍ ഇളങ്കോ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.

Read More