Blog Post

Karanavars > News >

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര

കൊച്ചി: പുതിയ അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി.അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്ബത് മണിവരെയും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രക്കായി വിദ്യാര്‍ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രക്ക് അര്‍ഹത.

Read More

പി.സി ജോര്‍ജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കി.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് […]

Read More

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാല്‍ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.അതിജീവിത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ […]

Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രാജിവെച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ 16-ാം തീയതി തന്റെ രാജി സോണിയാഗാന്ധിക്ക് കൈമാറിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അഖിലേഷ് യാദവിന്റെ സാനിധ്യത്തില്‍ കപില്‍ സിബല്‍ പത്രിക നല്‍കി. ലക്നൗവിലെത്തി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് […]

Read More

ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ; ചോദ്യം ചെയ്യലിന ഹാജരാകാന്‍ സരിത്തിന് നോട്ടീസ്

തിരുവനന്തപുരം: ഐലൈഫ മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബി. സ്വര്‍ണക്കടത്ത കേസിലെ പ്രതിയായ സരിത്തിനോട ചോദ്യം ചെയ്യലിന ഹാജരാകാന്‍ ആവശ്യപ്പെട്ട നോട്ടീസ അയച്ചു.തിരുവനന്തപുരം മുട്ടത്തറയിലെ ഓഫീസില്‍ ഇന്ന ഹാജരാകാനാണ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപന സുരേഷ എന്നിവരെയും ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ യൂണിടാക ഉടമ സന്തോഷ ഈപ്പനെ സിബിഐ നേരത്തെ അറസ്റ്റ ചെയതിരുന്നു. ലൈഫ മിഷന്‍ നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴ കൊടുത്തു എന്ന സന്തോഷ ഈപ്പന്‍ […]

Read More

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പെട്ടന്ന് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു.പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം മാറ്റുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമയം നീട്ടിചോദിച്ചേക്കും. നടിയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി നിലപാട് അനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം അവസാനിപ്പിച്ച്‌ ഈ മാസം 30ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇതിനെ ചോദ്യം ചെയ്ത് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. […]

Read More

ലുലു മാളിന്‌ പാര്‍ക്കിങ്‌ ഫീസ്‌ പിരിക്കാന്‍ അനുമതിയില്ലെന്ന്‌ നഗരസഭ

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.അപേക്ഷ ലഭിച്ചെങ്കിലും പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലൈസന്‍സ് നല്‍കിയില്ല. ലുലു മാള്‍ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് പിരിക്കുന്നുവെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പരിഗണിച്ചത്. അനധികൃത പാര്‍ക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫീസ് പിരിക്കാന്‍ ലൈസന്‍സുണ്ടെങ്കില്‍ ഹാജരാക്കാന്‍ […]

Read More

പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയ സമ്മതപ്രകാരം; വിജയ്ബാബു

കൊച്ചി: ബാലാത്സം​ഗ പരാതിയില്‍ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി .ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മാര്‍ച്ച്‌ 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും മാര്‍ച്ച്‌ 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.തന്‍്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 […]

Read More

ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍

കൊച്ചി: നടിയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബും മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന്‍ യാത്രാ രേഖകളും ഹാജരാക്കി. വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. പ്രത്യേക യാത്രാ രേഖ നല്‍കിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ […]

Read More

തൃക്കാക്കരയില്‍ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന പരാജയ ഭീതിയാല്‍ അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൃക്കാക്കരയില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത പരാജയപ്പെടുത്തും. തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും കുമ്മനം രാജശേഖരനോട് വോട്ട് ചോദിക്കുകയും ചെയ്തു. ഇത് യുഡിഎഫ് –ബിജെപി കൂടിക്കാഴ്ചയുടെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു. സ്ത്രീസുരക്ഷക്ക് വേണ്ടി […]

Read More