Blog Post

Karanavars > News >

 അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോഴിച്ചു കൊല്ലാൻ ശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തിരുവനന്തപുരം അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രഞ്ജിത്ത് (40) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പ്രതിയായ രഞ്ജിത്ത് കടുത്ത മദ്യലഹരിയിൽ ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന […]

Read More

ജി.എസ്.ടി നമ്പറിൽ ഗുരുതര പിഴവ്; വെട്ടിലായി ലേക്കർ ഇന്ത്യ സ്ഥാപനം

ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ലേക്കർ ഇന്ത്യ കോർപ്പറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ. കോഴിക്കോട് പന്തീരാങ്കാവിൽ പ്രവർത്തിക്കുന്നതായി രേഖകളിൽ പറയുന്ന ഈ സ്ഥാപനത്തിന്റെ ജി.എസ്.ടി രജിസ്ട്രേഷനിലെ ഗുരുതരമായ പിഴവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാധാരണയായി ഇന്ത്യയിൽ 15 അക്കങ്ങളുള്ള ആൽഫാന്യൂമെറിക് കോഡാണ് ജി.എസ്.ടി നമ്പറായി നൽകുന്നത്. എന്നാൽ ലേക്കർ ഇന്ത്യയുടെ ബോർഡിലും രേഖകളിലും പ്രദർശിപ്പിച്ചിരിക്കുന്നത് 14 അക്കങ്ങൾ മാത്രമാണെന്നാണ് പ്രധാന കണ്ടെത്തൽ. നിയമപരമായി നിലനിൽക്കണമെങ്കിൽ കൃത്യമായ 15 അക്ക ജി.എസ്.ടി നമ്പർ ഉണ്ടായിരിക്കണമെന്നിരിക്കെ, 14 […]

Read More

സൈബർ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം ; എന്നാൽ ജയിൽ മോചനം ഉണ്ടാകില്ല

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ സൈബർ കേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം സാധ്യമാകില്ല. ഇയാൾക്കെതിരെ കാപ്പ (KAAPA – Kerala Anti-Social Activities Prevention Act) ചുമത്തി കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണിത്. ഇന്നലെ ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സൈബർ കേസിൽ ജാമ്യം അനുവദിച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശക്തമായ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടർ […]

Read More

വൃദ്ധയായ മാതാവിനെ പരിചരിക്കാൻ പ്രയാസം; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വൃദ്ധയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി . മാതാവിനെ പരിചരിക്കാനുള്ള ബുദ്ധിമുട്ടും കടുത്ത മാനസിക സംഘർഷവുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ്. തിരുവള്ളൂർ ജില്ലയിലെ മാനവൂർ റെയിൽവേ സ്റ്റേഷനിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 71 കാരിയായ പത്മാവതിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ 44-കാരനായ മകൻ എസ്. പാർത്ഥസാരഥിയെ അരക്കോണം റെയിൽവേ പൊലീസ് അറസ്റ്റ് […]

Read More

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ വകവരുത്താൻ 13കാരിയുടെ ക്രൂരമായ ആസൂത്രണം

ആലപ്പുഴ കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ ശിവൻകുട്ടിയുടെ 13 വയസ്സുള്ള കൊച്ചുമകളും സുഹൃത്തുക്കളുമായ പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരെയും ഹരിപ്പാട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിലെ സ്വർണ്ണവും പണവും കവരാനാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. തുടക്കത്തിൽ കല്ല് തലയിലിട്ട് കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. എന്നാൽ ഇത് എളുപ്പമാകില്ലെന്ന് കണ്ട് പിന്നീട് ‘പ്ലാൻ ബി’ നടപ്പിലാക്കുകയായിരുന്നു. ഭാര്യയും മകളും […]

Read More

വയോധികന്റെ കൊലപാതകം: 13കാരിയായ കൊച്ചുമകൾ ക്വട്ടേഷൻ നൽകി; കൗമാരക്കാരായ 4 പ്രതികൾ പിടിയിൽ

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 67 കാരനായ ശിവൻകുട്ടി ചെട്ടിയാരെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയത് 13 വയസ്സുള്ള സ്വന്തം കൊച്ചുമകൾ നൽകിയ ക്വട്ടേഷനെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയെ വാടകവീട്ടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായതിനാൽ ശിവൻകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ അവസരം മുതലാക്കിയാണ് എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾ ക്രൂരമായ പദ്ധതി ആസൂത്രണം ചെയ്തത്. വീടിനുള്ളിൽ സ്വർണമുണ്ടെന്ന് മനസിലാക്കി […]

Read More

മദ്യലഹരിയിൽ ക്രൂരത: കോഴിക്കോട്ട് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിയുടെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞത് ഒരുപിതാവിന്. നാടിനെ ഞെട്ടിച്ച സംഭവത്തിൽ വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സ്വഭാവക്കാരനാണ് പ്രതിയായ അഭിരാം. സംഭവദിവസവും അമിതമായി മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കത്തിനിടയിൽ നിയന്ത്രണം വിട്ട മകൻ ശശിധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു […]

Read More

മുത്തങ്ങ സലാം വധശ്രമക്കേസിൽ വിധി: ഗീതാനന്ദൻ ഉൾപ്പെടെ 4 പേർ കുറ്റക്കാർ

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ആദിവാസി ഭൂസമരത്തിനിടെ പൊലീസുകാരനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വയനാട് കൽപറ്റ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി. എം. ഗീതാനന്ദന് പുറമെ ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. കുറ്റക്കാരായ നാലുപേർക്കും അഞ്ച് വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും കോടതി വിധിച്ചു. […]

Read More

ഓം പ്രകാശിന്റെ മുറിയിൽ രാസലഹരിയുടെ അംശം കണ്ടെത്തി; ശ്രീനാഥ് ഭാസിയുടെ ബന്ധം അന്വേഷിക്കുന്നു

കൊച്ചി: ഓം പ്രകാശിന്റെ മുറിയിൽ രാസലഹരിയുടെ അംശങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പോലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ നിന്ന് രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവവുമായി നടൻ ശ്രീനാഥ് ഭാസിയുടെ ബന്ധം അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു. പരിശോധനയിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭാസിയുടെ പങ്ക് അന്വേഷിക്കുന്നത്. മുറിയിൽ നിന്ന് കണ്ടെത്തിയ രാസവസ്തുക്കൾ അവിടെ എങ്ങനെയാണ് എത്തിയത്, അതിന് പിന്നിലെ വ്യക്തികൾ ആരെല്ലാം ആണെന്ന് വ്യക്തമാക്കാനാണ് അന്വേഷണം. ഇതിന് മുമ്പും ശ്രീനാഥ് ഭാസിയെ കേന്ദ്രീകരിച്ച് സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. […]

Read More

‘അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു’: നടിയുടെ പരാതിയിൽ കേസ്

കൊച്ചി: ഒരു നടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ കൊച്ചി സൈബർ ക്രൈം പോലിസ് കേസ് രജിസ്റ്റർ ചെയ്തു. നടിയുടെ പരാതിയിലൂടെയാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. അറിയാതെ തന്നെ വ്യാജ പ്രൊഫൈലുകളിലൂടെ തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയും അശ്ലീലമായി പ്രചരിപ്പിക്കുകയും ചെയ്തതായി നടി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന്, കേസിനാസ്പദമായ വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ്. നടിയുടെ പരാതി വന്നതോടെ സൈബർ ക്രൈം വിഭാഗം സൈബർ സ്പേസിൽ ഫെയ്ക് […]

Read More