വൃദ്ധയായ മാതാവിനെ പരിചരിക്കാൻ പ്രയാസം; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വൃദ്ധയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിലായി . മാതാവിനെ പരിചരിക്കാനുള്ള ബുദ്ധിമുട്ടും കടുത്ത മാനസിക സംഘർഷവുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ്. തിരുവള്ളൂർ ജില്ലയിലെ മാനവൂർ റെയിൽവേ സ്റ്റേഷനിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 71 കാരിയായ പത്മാവതിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ 44-കാരനായ മകൻ എസ്. പാർത്ഥസാരഥിയെ അരക്കോണം റെയിൽവേ പൊലീസ് അറസ്റ്റ് […]