Blog Post

Karanavars > News >

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. കേരളം, അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക. ആരോഗ്യ […]

Read More

രാജ്യത്ത് 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 30,458,251 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400,312 പേര്‍ മരണപ്പെട്ടു. പ്രതിദിന രോഗികളിലും മരണനിരക്കിലും കഴിഞ്ഞ ദിവസത്തെക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് […]

Read More

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ; 24 മണിക്കൂറില്‍ 45951 രോഗികള്‍; ആശ്വാസം

ദില്ലി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികള്‍. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സര്‍വ്വേയില്‍ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരില്‍ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്റെ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍.

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ്; 1,329 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച്‌ ഇന്നത്തെ കേസുകളില്‍ കുറവുണ്ട്. 24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ […]

Read More

പ്രതിദിന രോഗികള്‍ 50,848; രാജ്യത്തെ ആകെ കേസുകളുടെ 24.81% കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68,817 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6,43,194 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. 82 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി. രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.12 ശതമാനവും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണ്. കേരളത്തിലാണ് രാജ്യത്ത് […]

Read More

കോവിഡ്​: 88 ദിവസത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 53,256 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. രാജ്യത്തെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 3.83 ശതമാനമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1422 മരണമാണ്​ 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചത്​. മരണനിരക്ക്​ കുറയാത്തത്​ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. 96.36 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 24 മണിക്കൂറിനിടെ 78,190 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, രാജ്യം വാക്​സിനേഷന്‍റെ അടുത്ത ഘട്ടത്തിലേക്ക്​ തിങ്കളാഴ്ച […]

Read More

കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 70,421 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടുകയാണ് ഇന്ത്യ. നാല് ലക്ഷം വരെയെത്തിയ പ്രതിദിന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴേക്കാണ് രോഗികളുടെ എണ്ണം പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70421 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 1,19,501 പേര്‍ രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യയില്‍ […]

Read More

രാജ്യത്ത് 91,702 പുതിയ കൊവിഡ് രോഗികള്‍; 3,403 മരണം, രോഗമുക്തരാവുന്നവരുടെ എണ്ണം കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്‍കുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഉയര്‍ത്തിയ ആശങ്ക ഒഴിയുന്നുവെന്നാണ് ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുദിവസം 3,403 പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,21,671 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. […]

Read More

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് […]

Read More

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82; 135 മരണം

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, […]

Read More