Blog Post

Karanavars > News >

24 മണിക്കൂറിനുള്ളില്‍ 3.6 ലക്ഷം രോഗികള്‍, മൂവായിരം കടന്ന് മരണം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മരണം മൂവായിരം കടന്നു; കൃത്യമായി പറഞ്ഞാല്‍ 3293 പേര്‍. ലോകത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 1.79 കോടിയായി. ഓക്‌സിജന്റെ അഭാവവും ഇന്ത്യന്‍ ആരോഗ്യമേഖലയെ മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ വര്‍ദ്ധനവ് മൂന്ന് ലക്ഷത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും […]

Read More

ഓക്‌സിജന്‍ ക്ഷാമം വരുമെന്ന് കേന്ദ്രത്തിന് ഒരു വര്‍ഷം മുന്‍പ് മുന്നറിയിപ്പ് കിട്ടി, ഒന്നല്ല രണ്ട് തവണ, എന്നിട്ടും ആരും കേട്ടില്ല! അന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രം

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയുമൊക്കെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കും. പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നു. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാനായി ഓക്‌സിജന്‍ തേടി അലയുന്നു. വിശപ്പ് സഹിക്കാതെ ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മദ്ധ്യപ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കപ്പെടുന്നു… ഇങ്ങനെയൊരു ദുരവസ്ഥ നമ്മുടെ രാജ്യത്തുണ്ടാകാന്‍ എന്താണ് കാരണം? ആരാണ് ഇതിന് ഉത്തരവാദികള്‍? രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍, അതായത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരമൊക്കെ ആയിരുന്നപ്പോള്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന […]

Read More

ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയില്‍ നിന്ന് പ്രത്യേകവിമാനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യക്ക് സഹായവുമായി പ്രത്യേകവിമാനം ഡല്‍ഹിയിലെത്തി. 350 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകളാണ് അമേരിക്ക ഇന്ത്യയിലെത്തിച്ചത്. പ്രത്യേക എയര്‍ ഇന്ത്യ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഇന്ന് എത്തിക്കും. കോവിഡ് പ്രതിരോധ നടപടികളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. കൊഷീല്‍ഡ് നിര്‍മാണത്തിന് അമേരിക്ക അസംസ്‌കൃത വസ്തുക്കള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 3,52,991 പേര്‍ക്ക്, 2812 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. 3,52,991 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2812 പേര്‍ മരണമടഞ്ഞു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുളളത്. ഇന്നലെ 14,19,11,223 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി […]

Read More

മൂന്ന് ലക്ഷം കടന്ന് ഇന്നും കൊവിഡ് രോഗികള്‍, അതിതീവ്ര വ്യാപനത്തില്‍ മുങ്ങി ഇന്ത്യ: രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സ്ഥിതി ഈ ഗതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. […]

Read More

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്, ഇരുപത്തിനാല് മണിക്കൂറിനിടെ 2023 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം  ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയർന്നു. നിലവിൽ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2023 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി. ഇന്നലെ 1,67,457 പേർ മാത്രമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ […]

Read More

കൊവിഡ് വ്യാപനം രൂക്ഷം, രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2.73 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ […]

Read More

രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. പുതുതായി 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും […]

Read More

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍; സ്​ഥിതി അതീവ ഗുരുതരം, 1,185 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, […]

Read More

രാജ്യത്ത് രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍, 24 മണിക്കൂറിനിടെ 1038 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1038 പേര്‍ രാജ്യത്ത് മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേക്ക് എത്താനെടുത്തത് പത്തു ദിവസമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്‌ക്ക് മുമ്ബ് രണ്ടു ലക്ഷം കടന്ന ഏക രാജ്യം. ഏപ്രില്‍ നാലിനാണ് […]

Read More