Blog Post

Karanavars > News >

തപാല്‍ വോട്ടിലും ഇരട്ടിപ്പെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് കമീഷന് അഞ്ച് നിര്‍ദേശങ്ങള്‍ കൈമാറി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരിമറി തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ശ്രമിച്ചില്ല. മൂന്നര ലക്ഷം ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിലെ ഇരട്ടിപ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമായേക്കാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും വീട്ടിലെ വിലാസത്തിലും വീണ്ടും തപാല്‍ ബാലറ്റുകള്‍ വരുന്നുണ്ട്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട്് ചെയ്തവരെ വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തി ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് […]

Read More

10 കോടി രൂപ കെട്ടിവച്ചാല്‍ മാത്രമെ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടല്‍ക്കൊല കേസിലെ നടപടി അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി. നേരത്തെ ​െകട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്​റ്റിന്‍ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ്​ ആന്‍റണീസ് ബോട്ട് ഉടമ ​െഫ്രഡിയും […]

Read More

18​ വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തിരഞ്ഞെടുക്കാമെന്ന്​ സു​പ്രീം കോടതി

ന്യൂഡല്‍ഹി: 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം,മന്ത്രവാദം തുടങ്ങിയവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്.ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ്​ ഉത്തരവ്​. കനത്ത പിഴ ചുമത്തുമെന്നും എന്ന് കോടതി സൂചിപ്പിച്ചതോടെയാണ്​ അഭിഭാഷകന്‍ അശ്വനി ഉപാധ്യായ ഹരജി പിന്‍വലിച്ചത്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയില്‍ […]

Read More

തീപിടുക്കുമെന്ന് മുന്നറിയിപ്പ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി ഇറക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തിരമായി നിലത്തിറക്കി. തീപിടുക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. കരിപ്പൂര് നിന്നും പറന്നുയര്‍ന്ന വിമാനം ഉടന്‍ അപായമണി മുഴക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. 17 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി തിരിച്ചിറക്കിയതായി വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്– കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി സ്വീകരിച്ച്‌ വരികയാണ്. നിര്‍ദ്ദേശത്തെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് വേണ്ട സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. അടിയന്തിര […]

Read More

എനിക്ക് നല്ല പേടിയുണ്ട്, ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ കഴിയുന്നത്?; ധര്‍മ്മജന്‍

ബാലുശ്ശേരി: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്–സി.പി.ഐ.എം സംഘര്‍ഷത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ. ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ കഴിയുന്നത്. എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം […]

Read More

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് കുത്തനെ കൂടുന്നു; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 1.31 ലക്ഷം പേര്‍ക്ക്, 780 മരണം

ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് അതീവഗുരുതര സ്ഥിതിയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ ഇന്ന് ഇന്ത്യ പുതിയ റെക്കോര്‍ഡിട്ടു. 1,31,968 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്കും രാജ്യത്ത് കുതിക്കുകയാണ്. ഒരു ദിവസം മാത്രം 780 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.3 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യഘട്ട വ്യാപനത്തെ വച്ചു നോക്കുമ്ബോള്‍ അതിവേഗമുള‌ള രോഗവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

Read More

കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും, സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന അഡീഷണല്‍ ചീഫ് […]

Read More

മന്‍സൂറിന്റെ കൊലപാതകം: പ്രതികള്‍ ഒളിവില്‍, കണ്ടെത്താനാവാതെ പോലീസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് പാനൂരിലെത്തും

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും പിടികൂടാതെ പോലീസ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി നല്‍കിയ പ്രതി അല്ലാതെ ആരേയും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച്‌ പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി. […]

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു .പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .കണ്ണൂരിലെ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് ആവശ്യമെങ്കില്‍ തലസ്ഥാനത്തുനിന്ന് വിദഗ്ദ്ധരെ കോഴിക്കോട്ടേക്ക് അയയ്ക്കും. മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല.. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ 3ന് മുഖ്യമന്ത്രി കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് […]

Read More

കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം

ചേരുവകള്‍ പനീര്‍ – 200 ഗ്രാം മുളകുപൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – ½ ടീസ്പൂണ്‍ ഗരംമസാല – ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് ഇഞ്ചി–വെളുത്തുള്ളി അരച്ചത്‌ – 1 ടേബിള്‍സ്പൂണ്‍ തൈര് – 2 ടേബിള്‍സ്പൂണ്‍ വെണ്ണ – 1 ടേബിള്‍സ്പൂണ്‍ ഉപ്പ് – ¼ ടീസ്പൂണ്‍ തയാറാക്കുന്ന വിധം പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച്‌ ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, […]

Read More