രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്, ഇരുപത്തിനാല് മണിക്കൂറിനിടെ 2023 മരണം
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയർന്നു. നിലവിൽ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2023 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി. ഇന്നലെ 1,67,457 പേർ മാത്രമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ […]