രാജ്യത്തെ 24 മണിക്കൂറിനിടെ 2.73 ലക്ഷത്തിലേറപ്പേര്ക്ക് കോവിഡ് ബാധ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. പുതുതായി 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും […]