Blog Post

Karanavars > News

അജിത് പവാറിനെ തള്ളി ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് അജിത് പവാര്‍ നടത്തിയ നീക്കങ്ങളെ തള്ളി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അജിത് പവാറിന്‍റെ നീക്കങ്ങള്‍ പാര്‍ട്ടിയോ താനോ അറിഞ്ഞിരുന്നില്ലെന്നും ശരദ് പവാര്‍കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി സഖ്യം ചേരാന്‍ എന്‍സിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലും രംഗത്തെത്തി. അജിത് പവാറിന്‍റെ നീക്കങ്ങളെ തള്ളി […]

Read More

ആറ്റിങ്ങലുകാര്‍ക്ക് പുത്തന്‍ അനുഭവമായി മില്‍ക്ക് എ.ടി.എം

തിരുവനന്തപുരം: എ.ടി.എം എന്നാല്‍ ആറ്റിങ്ങലുകാര്‍ക്ക് ഇനിമുതല്‍ എനി ടൈം മണി മാത്രമല്ല, എനി ടൈം മില്‍ക്ക് കൂടിയാണ്. അതായത് ഏത് സമയത്തും പാല് വാങ്ങാവുന്ന കൗണ്ടര്‍. വെറും പാലല്ല, നല്ല ശുദ്ധമായ പശുവില്‍ പാല്‍ എടിഎം വഴി ആവശ്യത്തിന് അളവില്‍ കിട്ടും. സമയം നോക്കി കടയിലെത്തുകയോ പാല്‍ സൊസൈറ്റിക്കാരുടെ സൗകര്യം നോക്കി ക്യു നില്‍ക്കുകയോ വേണ്ടെന്നതാണ് ഏറ്റവും വലിയ ആശ്വാസം. ക്ഷീര കര്‍ഷകരുടെ സംഘടനയായ മില്‍കോ ആറ്റിങ്ങല്‍ വീരളം ജംങ്ഷനിലാണ് മില്‍ക്ക് എടിഎം തുടങ്ങിയത്. സംസ്ഥാനത്തെ തന്നെ […]

Read More

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍…

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. അല്‍പ്പസമയം മുമ്ബായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്. ഇന്നലെ നടന്ന യോഗത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കുകയും […]

Read More

ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു

കോട്ടയം : ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. നിലമ്ബൂര്‍ കരിമ്ബുഴ ഇറയത്തറ വീട്ടില്‍ അയൂബ് (35) ആണ് പിടിയിലായത്. അയൂബ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയെ ബുധനാഴ്ച അത്താണിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത്. ബ്യൂട്ടീഷ്യനായ യുവതിക്ക് അയൂബ് കൊച്ചിയില്‍ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാര്‍ലറില്‍ മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇന്റര്‍വ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ഒരു […]

Read More

2 കണ്‍ട്രീസിന് ശേഷം ദിലീപ്-റാഫി കുട്ടുകെട്ട് വീണ്ടും

മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ദിലീപ്–റാഫി ടീം. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ 2 കണ്‍ട്രീസും ദിലീപ് റാഫി ടീമീന്റെതായി വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. റാഫിയുടെ തിരക്കഥയില്‍ നവാഗതനായ സജി സുകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. എന്റര്‍ ദ ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ഒരുങ്ങുന്നത്. സിനിമയുടെ […]

Read More

സഹപാഠികള്‍ ഒത്തുചേര്‍ന്നു… അവള്‍ സുമംഗലിയായി

മേലാറ്റൂര്‍: അന്നത്തെ പത്താംക്ലാസ് പഠനത്തിന് ശേഷം പലവഴിക്കായി പിരിഞ്ഞുപോയവര്‍ വീണ്ടും തിരക്കുകള്‍ മാറ്റിവെച്ച്‌ ഒത്തുചേര്‍ന്നപ്പോള്‍ ശ്രീലത എന്ന സഹപാഠിക്ക് ലഭിച്ചത് പുതുജീവന്‍. 1993ല്‍ എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയവര്‍ വീണ്ടും അതേ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോഴാണ് കൂടെ പഠിച്ച ശ്രീലത വിവാഹിതയല്ലെന്ന് അറിഞ്ഞത്. ഇതോടെ സഹപാഠികള്‍ കൈക്കോര്‍ത്ത് പിടിച്ച്‌ ശ്രീലതയ്ക്ക് പുതിയൊരു ജീവിതം സമ്മാനിക്കാനായി വരനെ അന്വേഷിക്കാന്‍ ആരംഭിച്ചു. പിന്നീട് ആലോചനകള്‍ മുറുകി. ഒടുവില്‍ അവള്‍ക്ക് വരനെ കണ്ടെത്തി വിവാഹവും നടത്തി കൊടുത്താണ് സഹപാഠികള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ടത്. കീഴാറ്റൂരിലെ […]

Read More

Kerala Administrative Services Model Questions

The Administrative service employees plan, direct, and coordinate supportive services of an organization. Facts About India Questions and Answers 1. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം? Answer: കോട്ടയം 2. Who formed Nair Samudhaya Bhruthya Jana Sangam in 1914 Answer: Mannath Padmanabhan 3. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം Answer: കേരളം 4. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മുഖ്യമന്ത്രി Answer: ആർ. ശങ്കർ 5. കേരള ഏലിയറ്റ് എന്നറിയപ്പെടുന്നത് Answer: […]

Read More

നിരോധനം കാറ്റില്‍ പറത്തി യാത്രക്കാര്‍ക്ക് തടസമായി ആറ്റിങ്ങലില്‍ ഫ്ലക്സ് ബോര്‍ഡുകള്‍

ആറ്റിങ്ങല്‍: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിങ്ങിയിട്ടും ആറ്റിങ്ങല്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശവും, പോസ്റ്റോഫീസിന് മുന്നിലും, കച്ചേരി ജങ്ഷന് മുന്നിലും ഫ്ലക്സ് ബോര്‍ഡുകള്‍ നിറയുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ വീണ്ടും നടക്കുന്നത്. ഇടത് സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ ഫ്ലക്സ് നിരോധനത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. നിയമലംഘനം നടത്തിയാല്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും […]

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ – നൈറ്റ് ടെസ്റ്റിനൊരുങ്ങി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ – നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കൊല്‍ക്കത്ത ഒരുങ്ങിക്കഴിഞ്ഞു. ആദ്യ പിങ്ക് ബോള്‍ ടെസ്റ്റിനെ സ്വീകരിക്കാന്‍ വ്യാഴാഴ്ച രാത്രി മുതലേ ഈഡന്‍ ഗാര്‍ഡന്‍ പിങ്കില്‍ കുളിച്ചിരിക്കുകയാണ്. ബംഗ്ലാദേശുമായുള്ള രണ്ടാം ടെസ്റ്റ് മത്സരമാണ് പകലും രാത്രിയുമായി കളിക്കുക. ഈഡന്‍ ഗാര്‍ഡന്‍ പിങ്കില്‍ കുളിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ട്വിറ്ററില്‍ പങ്കുവെച്ചു. […]

Read More

ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മാവേലിക്കര: സ്കൂളില്‍ വച്ച്‌ ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ വിദ്യാര്‍ഥി പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികള്‍ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയില്‍ നിന്നും ബാറ്റ് അബദ്ധത്തില്‍ തെറിച്ചു മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നിലടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ക്ലാസ് […]

Read More