Blog Post

Karanavars > News

കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു 

കണ്ണൂര്‍ : കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. എട്ടു വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം പരാതിപ്പെട്ടത്. ചന്ദനക്കാമ്ബാറയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കായികഅധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്. നേരത്തെയും ഈ അധ്യാപകനെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ഇന്നലെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ ശിശു സംരക്ഷണ സമിതിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയും ചേര്‍ന്ന് സ്‌കൂളിലെ 200 ഓളം വരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൗണ്‍സിലിങ്ങിന് […]

Read More

കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ചേര്‍ത്തല: ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തു. അരൂക്കുറ്റി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ശശികുമാറിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ അരൂക്കുറ്റി ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. അരൂക്കുറ്റി മാത്താനം സ്വദേശി ഗോപാലകൃഷ്ണന്‍ തന്റെ പേരക്കുട്ടിയുമായി അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോകുന്നതിനിവേണ്ടി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ചു. എന്നാല്‍ ശശികുമാര്‍ ഓട്ടം പോകാന്‍ വിസമ്മതിച്ചു . ചെറിയ ഓട്ടമായിരുന്നു. സവാരിക്കായി വിളിച്ചിട്ട് […]

Read More

വഞ്ചിയൂര്‍ കോടതി: മജിസ്ട്രേറ്റിനെ തല്ലിച്ചതക്കുമെന്ന് അഭിഭാഷകരുടെ ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എഫ്​.ഐ.ആര്‍ പുറത്ത്​. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. സ്​ത്രീ അല്ലെങ്കില്‍ ചേംബില്‍ നിന്നും വലിച്ചിട്ട്​ തല്ലിച്ചതച്ചേനെ എന്ന് അഭിഭാഷകര്‍ 6lഷണിപ്പെടുത്തിയെന്നാണ്​ എഫ്​.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്​. വക്കീലന്‍മാരെ പേടിപ്പിക്കേണ്ടെന്ന്​ അഭിഭാഷകര്‍ താക്കീത്​ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്​. മജിസ്​ട്രേറ്റിനെ തടഞ്ഞുവെച്ചുവെന്നും അഭിഭാഷകര്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും എഫ്​.ഐ.ആറില്‍ പറയുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകട കേസിലെ പ്രതിയായ കെ.എസ്​.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം കോടതി റദ്ദാക്കിയതാണ്​ പ്രതിഷേധത്തിന്​ കാരണമായത്​. പ്രതിഭാഗം അഭിഭാഷകനെ […]

Read More

എംജി സര്‍വകലാശാലയില്‍ പോലിസിനെ ആക്രമിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍

കോട്ടയം: വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു–എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പോലിസുകാരെയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐ ഉള്‍പ്പടെ പത്ത് പോലിസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ പോലിസ് വാന്‍ തടഞ്ഞുവച്ച്‌ മോചിപ്പിക്കാനും ശ്രമമുണ്ടായി.എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത് എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു. എസ്‌ഐ ടി എസ് റെനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീകാന്ത്, അജിത് […]

Read More

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ നടന്‍ ദിലീപിന് അനുമതി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കാണാന്‍ ദിലീപിന് അനുമതി. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധി. ദൃശ്യങ്ങള്‍ വേണമെങ്കില്‍ ദിലീപിന് പരിശോധിക്കാം. കാണാം. ദൃശ്യങ്ങളുടെ പകര്‍പ്പ് ഉപാധികളോടു കൂടി പോലും നല്‍കേണ്ടതില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറഞ്ഞത്. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.

Read More

ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര […]

Read More

മണ്ണ് തിന്ന് ജീവിക്കുന്നവര്‍! ! ! 

ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുകയും, കിട്ടുന്നത് പാഴാക്കി കളയുകയും ചെയ്യുന്ന നമ്മള്‍ക്ക് കുറ്റബോധം കൊണ്ട് തല കുനിഞ്ഞുപോകും. അതാണ് ഹെയ്തി എന്ന ആഫ്രിക്കന്‍ പ്രദേശത്തെ അവസ്ഥ. ഇവിടെ കുട്ടികളടക്കമുള്ളവര്‍ കഴിക്കുന്നത് മണ്ണുകൊണ്ടുണ്ടാക്കിയ അപ്പമാണ്. ആരോഗ്യകരമല്ലെന്നറിഞ്ഞിട്ടും ഭക്ഷണ സാധനങ്ങളുടെ താങ്ങാനാവാത്ത വിലയാണ് ഇവരെ കാലാകാലങ്ങളായി മണ്ണ് തീറ്റിക്കുന്നത്! കരീബിയയിലെ സ്വര്‍ഗ്ഗമെന്നറിയപെടുന്ന ഹെയ്തിയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ പട്ടിണി മാറ്റാന്‍, കളിമണ്ണ് ശേഖരിച്ച്‌ സൂക്ഷ്മമായി അരിച്ചെടുത്ത് പ്രത്യേക ആകൃതിയില്‍ വെയിലത്തുവച്ച്‌ ഉണക്കിയെടുക്കുന്ന അമ്മമാരെ കാണാം. കളിമണ്‍ പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് തെറ്റിദ്ധരിക്കേണ്ട, ഇവര്‍ തങ്ങളുടെ […]

Read More

മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ജയ്‌പുര്‍: രാജസ്ഥാനില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ സ്ത്രീയെ ഭര്‍തൃപിതാവും ബന്ധുവുംചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന്‌ പരാതി. ഭിവാടിയിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ 25-കാരിയാണ്, വെള്ളിയാഴ്ച ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നും അതിനെ എതിര്‍ത്തതോടെ ഭര്‍തൃപിതാവും അയാളുടെ സഹോദരനും ബലാത്സംഗംചെയ്തെന്നും പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ സഹോദരന്‍ മര്‍ദിച്ചെന്നും യുവതി പറഞ്ഞു. മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിന്റെ പേരിലും കൂട്ടബലാത്സഗംചെയ്തതിന്‌ ഇയാളുടെ പിതാവിന്റെയും സഹോദരന്റെയും പേരിലും കേസെടുത്തു. യുവതിയെ മര്‍ദിച്ചതിന് ഭര്‍തൃസഹോദരന്റെ പേരിലും കേസുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More

Kerala Administrative Service Questions-Books and Authors

The Administrative service employees plan, direct, and coordinate supportive services of an organization. Books and Authors Questions and Answers 1. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ Answer: വാസനാ വികൃതി 2. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്? Answer: അബ്ദുൽ കലാം 3. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത്‌ ആരുടെ വാക്കുകളാണ് Answer: ഒളിവർ ഗോൾഡ് സ്മിത്ത് 4. Who wrote the book ‘India’s Biggest Cover-up’ discussing controversy […]

Read More

കട കുത്തി തുറന്നു മോഷ്ടിച്ചത് പണത്തിന് പകരം ഉള്ളി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അര്‍ധരാത്രി കട കുത്തി തുറന്ന് ഉള്ളി മോഷ്ടിച്ചു. കൊല്‍ക്കത്തയിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സുതാഹത എന്ന പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുതാഹത ഗ്രാമത്തില്‍ അക്ഷയ്ദാസിന്റെ കടയാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. അതേസമയം കടയില്‍ സൂക്ഷിച്ചിരുന്ന പണ പെട്ടിയില്‍ നിന്ന് ഒരു രൂപ പോലും കളവ് പോയിട്ടില്ല. ചൊവ്വാഴ്ച രാവിലെ കട തുറക്കാനായി അക്ഷയ് എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അക്ഷയ് ഉടന്‍ തന്നെ കടയില്‍ സൂക്ഷിച്ചിരുന്ന പണ പെട്ടി […]

Read More