Blog Post

Karanavars > News

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായിരിക്കുന്നു. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. www.radio.kerala.gov.in ല്‍ ഓണ്‍ലൈനായും മൊബൈല്‍ ആപ്പ് വഴിയും ‘റേഡിയോ കേരള‘ യിലെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം.

Read More

എട്ടാംക്ലാസിലെ 12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, ഒടുവില്‍ അധ്യാപകന്റെ ക്രൂരത വിദ്യാര്‍ത്ഥിനികള്‍ തുറന്നു പറഞ്ഞു

ധര്‍മശാല: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തെത്തിയത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് സംഭവം. പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നാണ് വിവരം. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സ്‌കൂളിലെ പ്രിന്‍സിപ്പളിനോടാണ് അധ്യാപകന്‍ പീഡിപ്പിച്ച കാര്യം വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. പ്രിന്‍സിപ്പള്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പോക്‌സോ ആക്ടും 354 […]

Read More

‘മൊബൈലില്‍ മിസ്ഡ് കോള്‍ കൊടുക്കും, തിരിച്ച്‌ വിളിക്കുന്നവരെ സൗഹൃദം സ്ഥാപിച്ച്‌ പ്രത്യേക സ്ഥലത്തേക്ക് വിളിച്ചു വരുത്തും. . .’; യുവതിയുടെ ഹണിട്രാപ്

കാസര്‍കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് എസ് ഐ പി നളിനാഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദയെയാണ് പിടകൂടിയത്. സാജിദയെ 14 ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി സംഘത്തിലെ മൂന്ന് പേര്‍ കൂടി […]

Read More

ബസില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ താലി കെട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആമ്ബൂര്‍ സ്വദേശി ജഗനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. പെണ്‍കുട്ടിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി […]

Read More

ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്നത് 12 വര്‍ഷം; കാത്തിരിപ്പിന് വിരാമമിട്ട് ഇരട്ട കുട്ടികള്‍ ജനിച്ചു, ജീവനില്ലാതെ, പിന്നാലെ അമ്മയും മരിച്ചു, കണ്ണീര്‍

തലയോലപ്പറമ്ബ്: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിലായിരിക്കും കുടുംബം. വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കുഞ്ഞുങ്ങളെ ലഭിക്കുന്നവര്‍ ഉണ്ട്. അതുപോലെ നേര്‍ച്ചയും വഴിപാടും ആയി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളാണ് തലയോലപ്പറമ്ബ് മണിമന്ദിരത്തില്‍ ഇകെ കൃഷ്ണന്റെ ഭാര്യ വീണ(41). ഒരു കുഞ്ഞിക്കാല് കാണാന്‍ 12 വര്‍ഷമാണ് വീണ കാത്തിരുന്നത്. ഒടുവില്‍ വീണക്ക് ആ ഭാഗ്യം കൈവന്നു. ഇരട്ട കുട്ടികള്‍ ആണെന്നറിഞ്ഞ നിമിഷം സന്തോഷം ഇരട്ടിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടുപോയില്ല. മാസംതികയുംമുമ്ബേ അവര്‍ പിറന്നു, […]

Read More

നാല് മണി ചായയ്ക്ക് ഇതാ സെമിയ കട്‌ലറ്റ്

സേമിയ കട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ? പരീക്ഷിച്ചുനോക്കൂ പലതരം കട്ലറ്റുകള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍, സേമിയ കട്ലറ്റ് പലര്‍ക്കും പരിചിതമല്ല. രുചികരമായ സേമിയ കട്ലറ്റ് ഉണ്ടാക്കി നോക്കാം. ആവശ്യമായ ചേരുവകള്‍ സെമിയ– അര കപ്പ് ഉരുളക്കിഴങ്ങ്– രണ്ട് ഉള്ളി– ഒരെണ്ണം ഇഞ്ചി– ചെറിയ കഷ്ണം വെളുത്തുള്ളി– ആറ് അല്ലി കറിവേപ്പില– ഒരുപിടി മല്ലിയില കാപ്സിക്കം– ചെറിയ കഷ്ണം ചിക്കന്‍– നാല് കഷ്ണം മുളകുപൊടി– ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി– അര ടീസ്പൂണ്‍ ചിക്കന്‍ മസാല– ഒരു ടീസ്പൂണ്‍ ഉപ്പ് വെളിച്ചെണ്ണ […]

Read More

സവാളയില്ലാതെ ബിരിയാണി; പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍

കണ്ണൂര്‍: ദിനംപ്രതി സവാളയ്ക്ക് വിലവര്‍ധിച്ചികൊണ്ടിരിക്കുകയാണ് അതിനാല്‍ ഈ വിലവര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍. കണ്ണൂരിലെ കാള്‍ടെക്‌സ് ജംഗ്ഷനിലായിരുന്നു ഈ വ്യത്യസ്തമായ പ്രതിഷേധം. സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളി ഇല്ലാതെയും ബിരിയാണി ഉണ്ടാക്കാം എന്ന ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സമരത്തിന് പിന്നിലുണ്ട്. സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. തുടര്‍ന്ന് അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]

Read More

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 അവസാന മത്സരം ഇന്ന്

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുളള പരമ്ബരയില്‍ ഓരോ മത്സരം ജയിച്ച്‌ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ കിരീടത്തിനായി ഇന്ന് കടുത്ത പോരാട്ടമായിരിക്കും. കാര്യവട്ടത്തെ തോല്‍വി കാര്യമായി തന്നെ ഇന്ത്യയെ പിടിച്ചുലച്ചിയിട്ടുണ്ട്. ബാറ്റിങ് നിര പരാജയപ്പെട്ടതും ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും ഒപ്പം ഫീല്‍ഡിംങിലെ വന്‍ പാളിച്ചകളും തിരിച്ചടിയായി. ശ്രേയസ് അയ്യരെ മാറ്റി സഞ്ജുവിനെയോ മനീഷ് പാണ്ഡയെയോ പരിഗണിച്ചേക്കും. മുഹമ്മദ് ഷമിയും അവസാന മത്സരം കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശിവം […]

Read More

മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം

പുനലൂര്‍ : മുകളില്‍ മണ്ണു വിതറിയനിലയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത്‌ സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘മോഡല്‍ ഫുഡ് സേഫ്റ്റി പഞ്ചായത്ത്‘ പദ്ധതിയുടെ ഭാഗമായി വകുപ്പ് നടത്തുന്ന ബോധവത്‌കരണത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കടലില്‍നിന്ന്‌ ഇപ്പോള്‍ പിടിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കടല്‍ക്കരയില്‍ തുറസ്സായ സ്ഥലത്തുനിന്നു വാരുന്ന മണ്ണാണ് പലപ്പോഴും മത്സ്യത്തിനുമേല്‍ വിതറുന്നത്. പലതരം രോഗാണുക്കള്‍ നിറഞ്ഞ ഈ മണ്ണ് വിതറുന്നതുവഴി മീനില്‍ പടരുന്ന അണുക്കള്‍ മനുഷ്യരില്‍ എത്താന്‍ സാധ്യതയേറെയാണ്–അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യം […]

Read More

സിനിമകളുടെ ചിത്രീകരണത്തിനായി മുടക്കിയ തുക നല്‍കിയില്ലെങ്കില്‍ നിയമ പരമായി നേരിടും; ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടികളിലേക്ക്

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനായി മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാക്കള്‍. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളില്‍ നിര്‍മാതാക്കള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ഇതോടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറി. ഷെയ്ന്‍ മാപ്പ് പറയാതെയും മുടക്കിയ പണം തിരികെ നല്‍കാതെ ഒത്തു തീര്‍പ്പിനില്ലെന്നാമ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ […]

Read More