പിഎസ്‌സി പരീക്ഷ ഉടച്ചുവാർക്കാൻ നിർദേശം
പരീക്ഷാ നടത്തിപ്പു രീതിയിൽ വ്യാപകമാറ്റം നിർദേശിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് പരീക്ഷ ചോദ്യ പേപ്പർ തയാറാക്കുന്നതിലും ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ പരിശോധയിലും ഉൾപ്പെടെയാണ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് റിപ്പോർട്ട്. ഇത് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു നൽകിയ കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിഎസ്‌സിയുടെ ഇപ്പോഴത്തെ പരീക്ഷാ നടത്തിപ്പിൽ ചില വിഷയങ്ങൾ ഗൗരവമായി കാണണം. പരീക്ഷാഹാളിൽ സിസിടിവി നിർബന്ധമാക്കണം. സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ള […]