Blog Post

Karanavars > News

സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു; നൂറ്റാണ്ടിലെ അവസാന വിസ്മയം കണ്ട് ജനങ്ങള്‍, പൂര്‍ണ്ണ വലയ സൂര്യഗ്രഹണം സാധ്യമായി

തിരുവനന്തപുരം : നൂറ്റാണ്ടിലെ അവസാന വിസ്മയത്തിന് സാക്ഷ്യം വഹിച്ച്‌ ജനങ്ങള്‍. പൂര്‍ണ്ണ വലയ സൂര്യഗ്രഹണം സാധ്യമായി. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം വ്യക്തമായി കാണാനായത്. രാവിലെ 8.04 മുതല്‍ 11.30 വരെ വലയ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിക്കാന്‍ സംസ്ഥാനത്ത് നിരവധി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം ചില സ്ഥലങ്ങളില്‍ മേഘാവൃതമായതിനെ തുടര്‍ന്ന് വ്യക്തമായി ദൃശ്യമായില്ല. വയനാട് ജില്ലയിലെ ഗ്രഹണക്കാഴ്ച്ചകളെയാണ് മേഘങ്ങള്‍ ചതിച്ചത്. […]

Read More

തിരുവനന്തപുരത്ത് സവാളയുടെ പേരില്‍ അക്രമം,​ ഭക്ഷണത്തോടൊപ്പം മൂന്നാമതും സവാള അരിഞ്ഞത് നല്‍കിയില്ല: യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരനെ അപ്പച്ചട്ടിക്കൊണ്ട് മര്‍ദിച്ചു

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ചോദിച്ച അളവില്‍ സവാള അരിഞ്ഞത് നല്‍കാത്തതില്‍ ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഭക്ഷണത്തോടൊപ്പം മൂന്നാമതും സവാള അരിഞ്ഞത് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച്‌ രണ്ടാമതും സവാള നല്‍കി. തുടര്‍ന്ന്‌ യുവാക്കള്‍ സവാള മൂന്നാമതും ആവശ്യപ്പെട്ടു. എന്നാല്‍,​ വില കൂടുതലായതിനാല്‍ അധികം സവാള നല്‍കില്ലെന്നറിയിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഘം […]

Read More

വലയ സൂര്യഗ്രഹണം; കാസർകോടും കണ്ണൂരും പൂര്‍ണ ഗ്രഹണം ദൃശ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വലയ സൂര്യഗ്രഹണം ദൃശ്യമായിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയാണ് ഗ്രഹണം ദൃശ്യമാകുക. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പൂര്‍ണ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി തുടങ്ങി. 9.26നും 9.30നും ഇടയിലാണ് പൂര്‍ണഗ്രഹണം ഉണ്ടായത്. ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കാടാങ്കോട്ടാണ്. കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87 മുതല്‍ 93 ശതമാനം വരെ മറയും. കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജ് […]

Read More

ജാഗി ജോണിന്റെ മൃതദേഹത്തിന് രണ്ടു ദിവസം കാലപഴക്കം

അവതാരകയും ഗായികയുമായ ജാഗി ജോണിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പേരൂര്‍ക്കട എസ്‌ഐ സുനില്‍ വി ഗില്‍ബരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രഥമദൃഷ്ട്യാ അസ്വഭാവികത ഇല്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു. ടെലിവിഷന്‍ അവതാരികയും യൂട്യൂബ് വ്‌ളോഗറുമായ ജാഗി ജോണിനെ കഴിഞ്ഞ ദിവസമാണ് മരപ്പാലത്തെ വസതിയില്‍ വച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ മലര്‍ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം. […]

Read More

മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് കിടിലന്‍ മറുപടി നല്‍കി താരം

നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്‍റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെ തന്നെ ആദില്‍ മറുപടി നല്‍കി. കമന്റിന്റെ സ്ക്രീന്‍ഷോട്ടും താരം പോസ്റ്റ് […]

Read More

9 മാസം പ്രായമുള്ള കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങി ; ദാരുണാന്ത്യം

9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങിപോയതിനെ തുടര്‍ന്ന് കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഫ്‌ളോറിഡ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വേ ഡ്രൈവിലുള്ള വീട്ടിലാണ് സംഭവം. ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബാത്ത് ടബില്‍ കുട്ടിയെ ഇരുത്തിയ ശേഷം അമ്മ ഉറങ്ങിപോയതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 20 മിനിറ്റിന് ശേഷം ഉറക്കമുണര്‍ന്ന മാതാവ് ശ്വാസം കിട്ടാതെ ശരീരമാകെ നീലനിറമായി മാറിയ കുട്ടിയെയാണ് കണ്ടത്. ഇതേ സമയത്ത് കുട്ടിയുടെ പിതാവും […]

Read More

ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്, തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി ; ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറഞ്ഞ് യുവാവ്! കുറിപ്പ് വൈറല്‍

എറണാകുളം : ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറയുകയാണ് ജിന്‍പിസിയുടെ ഫെയ്സ്ബുക് കുറിപ്പിലൂടെ. ചുമട്ടു തൊഴിലാളിയില്‍ നിന്നും അഭിഭാഷകനായി മാറിയ ഒരു യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് കുറിപ്പില്‍ പറയുന്നത്. അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ എന്നയാളാണ് തന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; 6_Year_Challenge_2013_2019 ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്. തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി.. 15/12/2019 ഞായര്‍ കേരള ഹൈ കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. എന്റെ പതിനെട്ടാം വയസ്സില്‍ […]

Read More

മുല്ലപ്പള്ളി പറഞ്ഞത് ശരി, ഉമ്മന്‍ ചാണ്ടി പറഞ്ഞതും ശരി; പൗരത്വ നിയമത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്കു സമരം നടത്തുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം എങ്ങനെ വേണമെന്നതില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെക്കുറിച്ച്‌, സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്ന് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറയും. അതിനു ശേഷമുള്ള […]

Read More

ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍; കോഹ്‌ലി ടെസ്റ്റ് നായകന്‍

മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം‌.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയയയുടെ ഏകദിന ടീമിന്‍െറ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം കണ്ടെത്തി. 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം‌.എസ് ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും ഈ ദശകത്തിലെ ടീമില്‍ ഇടം നേടി. ഹാഷിം […]

Read More

ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും ‘തീവില’; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

കൊച്ചി: ക്രിസ്തുമസ്–പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്ബുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന് 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ […]

Read More