സര്‍വകലാശാല പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗ ഭീതി അകലും മുമ്ബ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കോവിഡില്‍ കാര്യമായ കുറവ് വരാതിരിക്കുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റണമെന്ന ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷ തുടങ്ങുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ െറഗുലര്‍ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷ 30നും വിദൂര വിഭാഗത്തിലേത് 29നുമാണ് ആരംഭിക്കുന്നത്. മറ്റ് മൂന്ന് സര്‍വകലാശാലകളിലും തിങ്കളാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. പൊതുഗതാഗതം ആരംഭിക്കാതെ എങ്ങനെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുമെന്നതാണ് വിദ്യാര്‍ഥികളുടെയും […]