നിയമപോരാട്ടത്തിൽ വിജയം: ‘ജനനായകന്’ കോടതിയുടെ അനുമതി, സെൻസർ ബോർഡിന് തിരിച്ചടി
ചെന്നൈ: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ വിജയ് ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന് ഉടനടി യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെൻസർ ബോർഡിന്റെ കർശന നിലപാടുകളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ നിശ്ചയിച്ച പ്രകാരം ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഉറപ്പായി. സിനിമയിലെ ചില രംഗങ്ങൾക്കും സംഭാഷണങ്ങൾക്കും എതിരെ സെൻസർ ബോർഡ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും ഇത് വിദഗ്ധ സമിതി പരിശോധിക്കണമെന്നുമായിരുന്നു ബോർഡിന്റെ […]