മുഖം മിനുക്കിയെത്തുന്ന ടാറ്റാ പഞ്ചിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ടാറ്റാ മോട്ടോർസ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മൈക്രോ എസ്‌യുവികളിൽ ഒന്നായ ‘ടാറ്റാ പഞ്ച്’ (Tata Punch) പുത്തൻ മാറ്റങ്ങളുമായി വിപണിയിലെത്തുന്നു. പരിഷ്കരിച്ച രൂപഭാവങ്ങളോടെ എത്തുന്ന പഞ്ച് ഫേസ്‌ലിഫ്റ്റിന്റെ (Facelift) ഔദ്യോഗിക ചിത്രങ്ങൾ ടാറ്റാ മോട്ടോഴ്‌സ് പുറത്തുവിട്ടു. നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം ലുക്കും ആധുനികമായ ഡിസൈനുമാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം. ടാറ്റയുടെ തന്നെ ഇലക്ട്രിക് പതിപ്പായ പഞ്ച് ഇ.വി.യിൽ (Punch.ev) കണ്ടതിന് സമാനമായ ബോണറ്റിന് കുറുകെയുള്ള എൽ.ഇ.ഡി ലൈറ്റ് ബാറുകളും പുതിയ ഗ്രില്ലും ഈ വാഹനത്തിന് കരുത്തുറ്റ രൂപം […]