ലംബോർഗിനി ഓടിച്ചത് 252 കി.മീ വേഗത്തിൽ; വേഗപരിധി ലംഘിച്ച് വിഡിയോ ചിത്രീകരണം, ഒടുവിൽ പൊലീസ് കേസ്
മുംബൈ: മുംബൈയിലെ പ്രശസ്തമായ ബാന്ദ്ര-വർളി സീ ലിങ്കിൽ മണിക്കൂറിൽ 252 കിലോമീറ്റർ വേഗതയിൽ ലംബോർഗിനി ഓടിച്ച് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വേഗപരിധി 80 കിലോമീറ്റർ മാത്രമുള്ള പാതയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി ആഡംബര കാർ ചീറിപ്പാഞ്ഞത്. കാറിന്റെ സ്പീഡോമീറ്ററിൽ 252 കിലോമീറ്റർ വേഗത കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മുംബൈ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാർ ഡീലറായ ഫൈസ് അദൻവാലയാണ് വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദ് സ്വദേശിയായ നീരവ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ളതാണ് […]