അക്കൗണ്ടിലെ പണം യുപിഐ ഓട്ടോപേ ചോർത്തുന്നുണ്ടോ? നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി
മുംബൈ/കൊച്ചി: ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വൈദ്യുതി ബില്ലുകൾ എന്നിവ കൃത്യസമയത്ത് അടയ്ക്കാൻ സഹായിക്കുന്ന യുപിഐ ഓട്ടോപേ സംവിധാനം പലപ്പോഴും ഉപഭോക്താക്കൾക്ക് തലവേദനയാകുന്നു. സബ്‌സ്‌ക്രിപ്ഷൻ വേണ്ടെന്ന് വെച്ചാലും പലപ്പോഴും അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുതാര്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ എല്ലാ സജീവ ഓട്ടോപേ മാൻഡേറ്റുകളും ഒരൊറ്റ വിൻഡോയിൽ കാണാനും നിയന്ത്രിക്കാനും സാധിക്കുന്ന സംവിധാനമാണിത്. ഡിസംബർ 31-നകം നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള […]