Blog Post

Karanavars > Articles by: admin

1000 ടണ്‍ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് […]

Read More

തെരഞ്ഞെടുപ്പ്​ കഴിഞ്ഞു; തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ കാലത്ത്​​ താത്​കാലികമായി നിലച്ച ഇന്ധന വില കൂട്ടല്‍ തുടര്‍ന്ന്​ പെട്രോളിയം കമ്ബനികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്​ പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്​. രാജ്യ തലസ്​ഥാനത്ത്​ പെട്രോളിന്​ 19 ​ൈപസയും ഡീസലിന്​ 21 പൈസയും​ വര്‍ധിച്ചു​. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്​ 90.74 രൂപയും ഡീസലിന്​ 81.12 രൂപയുമാണ്​ വില. പ്രാദേശിക വാറ്റിന്​ ആനുപാതികമായി ഓരോ സംസ്​ഥാനത്തും വില വര്‍ധനയുടെ തോതില്‍ വ്യത്യാസമുണ്ടാകും. നീണ്ട ഇ​ടവേളക്കു ശേഷം ചൊവ്വാഴ്ചയാണ്​ എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചു തുടങ്ങിയത്​. തുടര്‍ച്ചയായി […]

Read More

ബി.ജെ.പി സംസ്​ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്​. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്​. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ”കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്‍റെ പ്രാഥമിക […]

Read More

മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്​ അധ്യക്ഷ മമത ബാനര്‍ജി അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം മമത ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ്​ മമത ബംഗാള്‍ മുഖ്യമ​ന്ത്രിയായി അധികാരമേല്‍ക്കുന്നത്​. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് […]

Read More

രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്; 3,780 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,780 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രതിദിന രോഗബാധ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ചൊവ്വാഴ്ച 3,57,229 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, […]

Read More

വിധി, സുധര്‍മ്മയുടെ ആ കുഞ്ഞും പോയി, ആലപ്പുഴയില്‍ 71 കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

ആലപ്പുഴ : എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി […]

Read More

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. അതേസമയം കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്സിജന്‍ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും […]

Read More

പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല

പാലക്കാട് : രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരന് പക്ഷേ തിരഞ്ഞെടുപ്പ് ഗോദായില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ എം എല്‍ എ ഓഫീസ് തുറന്നു എന്നതും വാര്‍ത്തയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്ബിലിനോട് പരാജയം സമ്മതിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായി […]

Read More

സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കെപിസിസി ആസ്ഥാനത്ത്. വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നത് ഏതാനും ജീവനക്കാരും ശൂരനാട് രാജശേഖരനും മാത്രം. പതിവ് ആളനക്കങ്ങളില്ല. ഫലം അറിയാന്‍ പ്രധാനഹാളിലെ ടിവി പോലും ഓണാക്കാന്‍ മെനക്കെട്ടില്ല. ഒമ്ബതരയോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസിലെത്തി. പ്രചാരണ സമയത്ത് ‘‘യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമെന്നും’’ […]

Read More

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളി താരമാണ്​ സന്ദീപ്​ വാര്യര്‍. ചക്രവര്‍ത്തിയുടെ കോവിഡ്​ പരിശോധനാ ഫലം പൊസിറ്റീവ്​ ആണെന്ന്​ ഞായറാഴ്ച വൈകീട്ടാണ്​ വിവരം ലഭിച്ചത്​. പിന്നാലെ, സന്ദീപിന്‍റെ ഫലവും പോസിറ്റീവ്​ ആയി. തുടര്‍ന്ന്​ ടീമംഗങ്ങള്‍ ഐസൊലേഷനിലേക്ക്​ മാറുകയായിരുന്നു. ഇതിനകം പാതി […]

Read More