Blog Post

Karanavars > News > latest news > രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്; 3,780 മരണം

രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്; 3,780 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,780 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രതിദിന രോഗബാധ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് ചൊവ്വാഴ്ച 3,57,229 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നുമഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *