Blog Post

Karanavars > Articles by: admin

നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി: 25 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

തിരുവനന്തപുരം: നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്ബൂര്‍ണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണം. കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും നിയന്ത്രണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരെ സിഎഫ്‌എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് […]

Read More

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ്‌ വിശ്വം, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാoഗങ്ങള്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് […]

Read More

പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച ഡിവൈഎഫ്‌ഐയുടെ സമരരീതിയെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്‌ഐ പമ്ബിന് മുന്നില്‍ കോലം കത്തിച്ച വാര്‍ത്ത ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലെന്നും കരുതിയെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മറ്റ് സംഘടനകള്‍ക്ക് നിരന്തരം നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണമെന്ന് രാഹുല്‍ പറഞ്ഞു. എസ്‌എഫ്‌ഐ, ബാലസംഘം നിലവാരത്തിനും താഴെയാണ് ഡിവൈഎഫ്‌ഐയുടെ നിലവാരമെന്ന് രാഹുല്‍ പരിഹസിച്ചു. പമ്ബില്‍ പന്തം കൊളുത്തുന്നത് […]

Read More

രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകള്‍ കുതിച്ചുയരുന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 31216 കേസുകളും 2109 മരണങ്ങളും

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകളും കുതിച്ചുയരുന്നു. ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫങ്കസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ഫങ്കസ് രോഗബാധിതര്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിസിന്‍–ബിക്കും ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് ബാധിതരിലാണ് കൂടുതലായും ബ്ലാക്ക് ഫങ്കസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (7057 കേസുകളും 609 മരണവും). ഉത്തര്‍പ്രദേശില്‍ […]

Read More

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം; ഉത്തരവ് ചൊവ്വാഴ്ച

ദില്ലി: വിവാദമായ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊല ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സ‍ര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി […]

Read More

രാജ്യത്ത് 91,702 പുതിയ കൊവിഡ് രോഗികള്‍; 3,403 മരണം, രോഗമുക്തരാവുന്നവരുടെ എണ്ണം കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്‍കുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഉയര്‍ത്തിയ ആശങ്ക ഒഴിയുന്നുവെന്നാണ് ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുദിവസം 3,403 പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,21,671 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. […]

Read More

സ്വ‍ര്‍ണക്കടത്ത് കേസ്;കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ തെളിവുകള്‍ തേടി ജുഡീഷ്യല്‍ കമ്മീഷന്‍

തി​രു​വ​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ തേ​ടി ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​യാ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നും ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് വി.​കെ.​മോ​ഹ​ന​ന്‍ പ​ത്ര​പ​ര​സ്യം ന​ല്‍​കി​യ​ത്. സ്വ‍​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ‍​ര്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​ത്ത​രം വെ​ളി​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം, മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​യോ എ​ന്നി​വ​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്കും. […]

Read More

ശനിയും ഞായറും ഇനി ട്രിപ്പിള്‍ ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ശനിയും ഞായറും കര്‍ശന നിയന്ത്രണം. ആഴ്ചയിലെ അവസാന ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയ സ്ഥാപനങ്ങളും മാളുകളും തുറക്കാതിരിക്കാനും പൊതുജനം നിയന്ത്രണങ്ങളില്ലാതെ പുറത്തിറങ്ങാതിരിക്കാനുമാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ അനുമതിയില്ല. പകരം ഭക്ഷണം പുറത്തേക്ക് കൊടുത്തുവിടാനുള്ള ക്രമീകരണം നടത്താം. ഓണ്‍ലൈന്‍ ഡെലിവറി ബോയ്‌സിന് ഇത്തരം സംവിധാനങ്ങളെ സഹായിക്കാം. മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് ഇന്ന് തുറക്കാന്‍ അനുമതിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളാരംഭിച്ച പശ്ചാത്തലത്തിലാണ് […]

Read More

മാര്‍ട്ടിന്റേത്‌ സിനിമാക്കഥയെ വെല്ലുന്ന ജീവിതം; പണം സമ്ബാദിച്ചത് മണി ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെ

കൊച്ചി: സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ നയിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് ഫെബ്രുവരി 15 മുതല്‍ 22 ദിവസം തടങ്കലില്‍ ശാരീരികമായും മാനസികമായും മാര്‍ട്ടിന്‍ പീഡിപ്പിച്ചത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്ബോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലായത്. ഇവര്‍ ഒരുമിച്ചുതാമസിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയെ മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി. ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുയും ചെയ്തു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച്‌ യുവതി രക്ഷപ്പെട്ടു. […]

Read More

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത : 11 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനു മുന്നോടിയായി പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. 24 […]

Read More