ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ തണുപ്പിക്കാന്‍ കൂടിക്കാഴ്‌ച നടത്തി നേതാക്കള്‍
തിരുവനന്തപുരം: പുനഃസംഘടന വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്ബ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് പൊതുവികാരമെന്നും എണ്ണം രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിക്കാമെന്നുമാണ് നേതാക്കളുടെ കൂടിക്കാഴ്‌ചയിലെ ധാരണയെന്ന് വി ഡി സതീശന്‍ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴില്ലെങ്കില്‍ ഇനി ഇല്ലെന്ന തരത്തില്‍ സമീപിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷപ്പെടാനാകുവെന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നും ഗ്രൂപ്പ് മാനേജര്‍മാരെ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി ബോദ്ധ്യപ്പെടുത്താന്‍ കൂടിയായിരുന്നു യോഗം. കേരളത്തിലെ […]