Blog Post

Karanavars > Articles by: admin

വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ വകുപ്പില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. പാര്‍ലമെന്ററി കാര്യം, വിദേശകാര്യം എന്നിവയുടെ സഹമന്ത്രി പദവിയാണ് ഇപ്പോള്‍ മുരളീധരനുള്ളത്. ഇതില്‍ വിദേശകാര്യം നിലനിര്‍ത്തിയേക്കും. പാര്‍ലമെന്ററി കാര്യം മാറ്റി ടൂറിസം വകുപ്പ് നല്‍കിയേക്കുമെന്നാണ് വിവരം. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കേരളത്തില്‍ മറ്റു നേതാക്കളെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കില്ല എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി ഘടകം നടത്തിയ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് […]

Read More

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെ, നടപടിയെടുക്കും -ഡി.ജി.പി

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ് റ​ദ്ദാക്കുമെന്ന​ മോ​ട്ടോര്‍ വാഹനവകുപ്പിന്റെ അറിയിപ്പ് ചര്‍ച്ചയായിരുന്നു. ബ്ലൂടൂത്തി‍ന്‍െറ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം. നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നതിനാലാണ്​ നടപടി. ഇതിനെതിരെ […]

Read More

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. കേരളം, അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക. ആരോഗ്യ […]

Read More

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹകുറ്റം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സംബന്ധിച്ച്‌ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാദം കേട്ട കോടതി കേസ് […]

Read More

സുനന്ദ പുഷ്​കറിന്‍റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കി ഹരജി വിധി പറയാന്‍ മാറ്റി. ഡല്‍ഹി റോസ്​ അവന്യു കോടതിയാണ് കേസ്​ വിധി പറയാനായി മാറ്റിയത്​. ഇത്​ രണ്ടാം തവണയാണ്​ ഇത്തരത്തില്‍ ഹരജിയില്‍ വിധി പറയുന്നത്​ മാറ്റുന്നത്​. വെര്‍ച്വലായാണ്​​ കേസിന്‍റെ അവസാനഘട്ട വാദങ്ങള്‍ നടന്നത്​. പ്രത്യേക കോടതി ജഡ്​ജി ഗീതാഞ്​ജലി ഗോയല്‍ ഏപ്രില്‍ 12നാണ്​ ഹരജി വിധി പറയാനായി മാറ്റിയത്​. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ്​ ഫവയാണ്​ ശശി തരൂരിന്​ വേണ്ടി ഹാജരായത്​. […]

Read More

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു ; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത് കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് […]

Read More

രാജ്യത്ത് 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 30,458,251 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400,312 പേര്‍ മരണപ്പെട്ടു. പ്രതിദിന രോഗികളിലും മരണനിരക്കിലും കഴിഞ്ഞ ദിവസത്തെക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് […]

Read More

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടകം

ബെം​ഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടകം. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നും വ്യക്‌തമാക്കി . ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്ബോള്‍ പരിശോധന നടത്തണമെന്നും വ്യക്‌തമാക്കി . ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കുമെന്നും അറിയിച്ചു . നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും വ്യക്‌തമാക്കി .

Read More

വൈ. അനില്‍ കാന്ത്​ സംസ്ഥാന പൊലീസ്​ മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പൊലീസ്​ മേധാവിയായി വൈ. അനില്‍ കാന്ത്​ ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ്​ ആസ്​ഥാനത്ത്​ നടന്ന ചടങ്ങില്‍ വിരമിക്കുന്ന ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഡി.ജി.പിയുടെ അധികാരത്തിന്‍റെ പ്രതീകമായ ​ ബാറ്റണ്‍ ഏറ്റുവാങ്ങി. കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ച്‌​ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ പ​ങ്കെടുത്തു. ഇന്ന്​ നടന്ന മന്ത്രിസഭാ യോഗമാണ്​ ഡല്‍ഹി സ്വദേശിയായ അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്​തിയാണ്​ അദ്ദേഹം​. 1988 […]

Read More

ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; ഫൈനല്‍ നവംബര്‍ 14ന്

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നടക്കും. നവംബര്‍ 14 നാണ് ഫൈനല്‍ നടക്കുക. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് ലോകകപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടല്‍ കടന്നത്. യുഎയിലാണ് മത്സരമെങ്കിലും ബിസിസിഐ തന്നെയാവും സംഘാടകര്‍. അബുദാബി ഷെയിഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ദുബായ് ഇന്റര്‍നാഷണം സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളാവും ലോകകപ്പിന് ഉണ്ടാവുക. ഒമാനിലും […]

Read More