ലോകമേ നന്ദി… മുഹമ്മദിന്റെ ചികിത്സക്ക് വേണ്ട 18 കോടി രൂപ ലഭിച്ചു
കണ്ണൂര്‍: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം പിടിപ്പെട്ട ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ ലഭിച്ചതായി സഹായ സമിതി അറിയിച്ചു. ഈ ആവശ്യാര്‍ഥം ആരംഭിച്ച അക്കൗണ്ട് േക്ലാസ് ചെയ്തു. കുട്ടിയുടെ ചികിത്സക്കായുള്ള സാമ്ബത്തിക സഹായ കാമ്ബയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ചെലവ്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്.രോഗം […]