അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു
January 17, 2022 4:13 pm
0
അബുദാബി: മുസഫയില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അഡ്നോക് സംഭരണ ടാങ്കുകള്‍ക്ക് സമീപം തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്.
മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐസിഎഡി 3 ലാണ് സ്‌ഫോടനം നടന്നത്.
സ്ഫോടനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും ചെറിയ തീപിടിത്തമുണ്ടായി.
സംഭവത്തിന് പിന്നില്‍ ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലിസ് അറിയിച്ചു.അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.