Wednesday, 22nd January 2025
January 22, 2025
secretariat

ജീവനക്കാരുടെ പണിമുടക്കിൽ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; ശമ്പളം കുറയ്ക്കും

  • January 20, 2025 5:46 pm

  • 0

തിരുവനന്തപുരം: ജനുവരി 22 ന് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെതിരെ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും.

അനധികൃത അവധികൾ ഡയസ്‌നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യസാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദേശം നൽകി.ഭരണകക്ഷിയായ സി.പി.ഐയുടെ സർവീസ് സംഘടന ജോയിൻ്റ് കൗൺസിലും പ്രതിപക്ഷ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.