കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിന രോഗികള്‍ രണ്ടര ലക്ഷം കടന്നു
January 14, 2022 10:02 am
0
ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതിലും 6.7 ശതമാനം രോഗികളുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേര് രോഗമുക്തരായി. നിലവില്‍ 12,72,073 രോഗികള്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,753 ആയി ഉയര്‍ന്നു.