രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; ഒമിക്രോണ്‍ രോഗബാധിതര്‍ 781 ആയി
December 29, 2021 10:44 am
0
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 781 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 238 കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്.
അതിനിടെ, പ്രതിദിന കോവിഡ് കേസുകളില്‍ രാജ്യത്ത് വന്‍ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
9195 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്ബത്തെ ദിവസം ഇത് 6358 ആയിരുന്നു. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് ആകെ രോഗമുക്തി നേടിയത്. 77,002 പേരാണ് നിലവില്‍ രോഗികളായി തുടരുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 0.22 ശതമാനമാണിത്.
ഒമിക്രോണ്‍ കേസുകളില്‍ മൂന്നാമതുള്ള ഗുജറാത്തില്‍ 73 രോഗികളാണുള്ളത്. കേരളത്തില്‍ 65, തെലങ്കാനയില്‍ 62, രാജസ്ഥാനില്‍ 46 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.