രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%
November 5, 2021 12:00 pm
0
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 221 മരണങ്ങളും സ്ഥിരീകരിച്ചു. 12,165 പേർ രോഗമുക്തരായി. 1,48,922 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.90 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനവുമാണ്. ഇതുവരെ 107.70 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.