Friday, 24th January 2025
January 24, 2025

ഡെ​ങ്കി​പ്പ​നി വ്യാ​പ​നം: കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സം​ഘം എത്തും

  • November 3, 2021 1:39 pm

  • 0

ന്യൂഡൽഹി: ഡെങ്കിപ്പനി വ്യാപനത്തെ തുട‌ർന്ന് കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസംഘം എത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനും സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുന്നതിനുമാണ് വിദഗ്ദ്ധ സംഘമെത്തുന്നത്.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ എൺപത് ശതമാനവും കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകാശ്മീർ എന്നിവിടങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് നിലവിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഡെങ്കിപ്പനിയുടെ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡ്യവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഉദ്യോഗസ്ഥർ എന്നിവർ വിദഗ്ദ്ധ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

15 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഈ വർഷം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തെന്നും രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളിൽ എൺപത്തിയാറ് ശതമാനം ഈ സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നെന്ന് കേന്ദ്രം വ്യക്തമാക്കി.