Friday, 24th January 2025
January 24, 2025

കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

  • November 1, 2021 3:00 pm

  • 0

ന്യൂഡല്‍ഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ.ഇന്ത്യന്‍ നിര്‍മിത കോവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല.

ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്സീനുമാണ് ഓസ്ട്രേലിയ അംഗീകാരം നല്‍കിയത്.കോവാക്സീന്‍ സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, സിനോഫാം വാക്സീന്‍ സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ഓസ്ട്രേലിയ ഇളവു വരുത്തിയത്.

ഇന്ത്യയിലെ കോവിഷീല്‍ഡിനും ചൈനയിലെ സിനോവാക് വാക്സീനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്.