Friday, 24th January 2025
January 24, 2025

കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിലേയ്ക്ക്; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

  • September 20, 2021 10:16 am

  • 0

ഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കുംഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.സിംഗു അതിര്‍ത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ വിളിച്ച യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.

എന്നാല്‍ ഗതാഗത പ്രശ്നത്തിന് കേന്ദ്രസര്‍ക്കാരും, ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു.