Friday, 24th January 2025
January 24, 2025

സി ബി ഐ കൂട്ടിലടച്ച തത്തയെന്ന് വീണ്ടും കോടതി നിരീക്ഷണം, കേന്ദ്ര ഏജന്‍സിക്കു കൂടുതല്‍ സ്വതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

  • August 18, 2021 2:12 pm

  • 0

ചെന്നൈ: സി ബി ഐക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അതിനെ സ്വതന്ത്ര പറവയാക്കണമെന്ന് ചെന്നൈ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടുഇലക്ഷന്‍ കമ്മീഷനെയും സി എ ജിയെയും പോലെ കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി ബി ഐക്കു നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എന്‍ കിരുബാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

യു പി എ ഭരണകാലത്ത് സുപ്രീം കോടതിയാണ് സി ബി ഐ കൂട്ടിലിട്ട തത്തയാണെന്ന പ്രസിദ്ധമായ നിരീക്ഷണം നടത്തിയത്. ബി ജെ പി അധികാരത്തില്‍ വന്നപ്പോള്‍ സി ബി ഐയെ ബി ജെ പി രാഷ്ട്രീയപരമായ നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

വിവാദ കേസുകള്‍ വരുമ്ബോഴും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ ഉഴപ്പുന്നുവെന്ന് തോന്നുമ്ബോഴും സി ബി ഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് സി ബി ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി സൂചിപ്പിച്ചു. എന്നാല്‍ അടുത്ത കാലങ്ങളില്‍ ഒരു അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ മതിയായ സൗകര്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥരോ ഇല്ലെന്ന കാരണം കാണിച്ച്‌ സി ബി ഐ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഈ ഒഴിഞ്ഞുമാറല്‍ അന്വേഷണ ഏജന്‍സിക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെന്നും അത് മാറേണ്ട സമയമായെന്നു കോടതി നിരീക്ഷിച്ചു.