Thursday, 23rd January 2025
January 23, 2025

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

  • August 16, 2021 12:14 pm

  • 0

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്ലി പറയുന്നു. ഈ മാച്ച്‌ നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച്‌ പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.

എന്നാല്‍ ഇതിന് ശേഷം കോഹ്ലി പെട്ടെന്ന് പുറത്തായി. 20 റണ്‍സെടുത്ത താരത്തെ സാം കറനാണ് പുറത്താക്കിയത്. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ആറിന് 181ന് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 154 റണ്‍സിന്റെ ലീഡേ ഇന്ത്യയ്ക്കുള്ളൂ. രാഹുല്‍(5) ഇന്ന് പെട്ടെന്ന് പുറത്തായി. രോഹിത്ത് ശര്‍മ്മ 21 റണ്‍സെടുത്ത് വിക്കറ്റ് കളഞ്ഞപ്പോള്‍ പൂജാരയും (45), രഹാനെയും (61) പിടിച്ചുനിന്നു. ഋഷഭ് പന്തും ഇഷാന്ത് ശര്‍മ്മയും കളി നിര്‍ത്തുമ്ബോള്‍ ക്രീസില്‍