Thursday, 23rd January 2025
January 23, 2025

അമ്ബെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍; ഷൂട്ടിങ്ങില്‍ നിരാശ, മനു ഭാകര്‍ പുറത്ത്

  • July 30, 2021 9:17 am

  • 0

ടോക്കിയോ: ഒളിംപിക്‌സ് വനിതാ അമ്ബെയ്ത്ത് സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്ബര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യയുടെ ക്‌സെനിയ പെറോവയെ കീഴടക്കിയാണ് ദീപിക കുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 65.

എന്നാല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഇന്നും നിരാശയായിരുന്നു ഫലം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു 11-ാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു. വന്‍പ്രതീക്ഷകളുമായി ടോക്കിയോയിലെത്തി ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിന് ഇതുവരെ മെഡല്‍ നേടാനായിട്ടില്ല.