രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
July 5, 2021 12:46 pm
0
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ 53-ാം ദിവസമാണ് പ്രതിദിന രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത്.723 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 402728 ആയി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം4,82,071 ആയി കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.58 ശതമാനമാണ്.24 മണിക്കൂറിനിടെ 42,352 പേരാണ് രോഗമുക്തരായത്.രാജ്യത്താകമാനം ഇതുവരെ 2,97,00,430 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.11% ആയി വര്‍ദ്ധിച്ചുപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.40 ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61ശതമാനമാണ്. തുടര്‍ച്ചയായ 28 ദിവസമാണ് 5 ശതമാനത്തില്‍ താഴെയാകുന്നത്.പരിശോധനാശേഷിയും ഗണ്യമായി വര്‍ധിപ്പിച്ചതായും ഇതുവരെ ആകെ നടത്തിയത് 41.97 കോടി പരിശോധനകളാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമ.ം35.28 കോടി ഡോസ് വാക്സിന്‍ ആണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.