രാജ്യത്ത് 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 2, 2021 10:46 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 30,458,251 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400,312 പേര്‍ മരണപ്പെട്ടു.
പ്രതിദിന രോഗികളിലും മരണനിരക്കിലും കഴിഞ്ഞ ദിവസത്തെക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്. ആകെ മരണനിരക്ക് നാല് ലക്ഷം എത്തിയതില്‍ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ് മുന്‍നിരയില്‍. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം നൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.