രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ്; 1,329 മരണം
June 25, 2021 10:50 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ കുറവുണ്ട്.
24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേര്‍ കൂടി രോഗമുക്തി നേടി.
ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവരോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
നിലവില്‍ 6,12,868 സജീവ കേസുകളാണുള്ളത്. 30,79,48,744 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.