ഗുലാം നബിക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്ന് ഡി.എം.കെ; മടിച്ച് കോണ്‍ഗ്രസ്
June 25, 2021 8:55 am
0
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സഖ്യധാരണപ്രകാരം കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭ സീറ്റ് ആര്ക്കുനല്കണമെന്ന കാര്യത്തില്‍ ഡി.എം.കെയും കോണ്‍ഗ്രസുമായി തര്‍ക്കം. ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആവശ്യപ്പെടുേമ്ബാള് ‘വിമത നേതാവാ‘യി മാറിയ അദ്ദേഹത്തിന് സീറ്റ് കൊടുക്കാന്‍ പറ്റില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിെന്റ ഡാറ്റ അനലറ്റിക്സ് വിഭാഗം ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കിയ ഗുലാംനബിക്ക് വീണ്ടും അവസരം നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയാറായിരുന്നില്ല. കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെടുന്ന ജി 23 സംഘത്തിെന്റ നേതാവായ ഗുലാംനബിയെ സുപ്രധാന ചുമതലകളില്‍നിന്നും പദവികളില്‍നിന്നും മാറ്റിനിര്ത്തുകയാണിേപ്പാള്.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കടന്നുവന്നു. ഇതിനെല്ലാമിടയില്‍, പഴയ പ്രതിപക്ഷ നേതാവിന് വീണ്ടും അവസരം നല്കാന് നേതൃത്വത്തിന് താല്പര്യമില്ല. 28 വര്‍ഷം രാജ്യസഭയിലും 10 വര്‍ഷം ലോക്സഭയിലും ഗുലാംനബി അംഗമായിരുന്നു.
എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തില്‍ വലിയ സംഭാവന നല്കാന് കഴിയുന്ന ഗുലാംനബി രാജ്യസഭയില്‍ ഉണ്ടാകണമെന്ന താല്പര്യമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട സ്റ്റാലിന്, ഈ വിഷയവും ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്.
എന്നാല്‍, രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിക്ക് എം.പി സ്ഥാനം നല്‍കണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എ.ഐ.എ.ഡി.എം.കെയിലെ മുഹമ്മദ്ജാെന്റ നിര്യാണത്തോടെ ഒഴിവു വന്നതാണ് തമിഴ്നാട്ടിലെ ഒരു സീറ്റ്.
കെ.പി. മുനുസാമി, ആര്. വൈദ്യലിംഗം എന്നിവര്‍ എം.എല്‍.എമാരായതോടെ എം.പി സ്ഥാനം രാജിവെച്ചിട്ടുമുണ്ട്. 13 രാജ്യസഭ ഒഴിവുകളാണ് നികത്താനുള്ളത്. കോവിഡ് സാഹചര്യങ്ങള്‍ക്കിടയില്‍ കേരളത്തിലെ ഒരു സീറ്റ് അടക്കം എല്ലായിടത്തെയും വേട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന് അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.