Sunday, 26th January 2025
January 26, 2025

ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്കുകള്‍ക്കും കേന്ദ്രത്തിനും കൈമാറി

  • June 23, 2021 4:51 pm

  • 0

ദില്ലി: രാജ്യത്ത് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ ബാങ്കുകള്‍ക്ക് സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 80% വരുന്ന 18,170 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഇതില്‍ പകുതിയോളം തുക തട്ടിപ്പിനിരയായ ബാങ്കുകളിലേക്കും കേന്ദ്രസര്‍ക്കാരിലേക്കും കൈമാറിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

കണ്ടെടുത്ത ആസ്തിയില്‍ നിന്ന് 9,371.17 കോടി രൂപയാണ് ബാങ്കുകളിലേക്കും കേന്ദ്ര സര്‍ക്കാരിലേക്കും കൈമാറിയിരിക്കുന്നത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ ആകെ 22,585.83 കോടി രൂപയാണ് തട്ടിപ്പിനിരയാക്കിയത്. ഇതില്‍ 18,170 കോടി രൂപയുടെ സ്വത്ത് ഇഡി ഇപ്പോള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

ഇന്നത്തെ കണക്കനുസരിച്ച്‌ 8,441 കോടി രൂപയുടെ ആസ്തി ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ജൂണ്‍ 25 ന് 800 കോടി രൂപയും കൈമാറ്റം ചെയ്യണം. ഒഹരികള്‍ വില്‍ക്കുന്നതിലൂടെയുള്ള തുക ജൂണ്‍ 25നുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണ ഏജന്‍സി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. മുംബൈയിലെ പിഎംഎല്‍എ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം ഇഡി അറ്റാച്ചുചെയ്ത ഓഹരികള്‍ (6,600 കോടി രൂപ) എസ്ബിഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.