പ്രതിദിന രോഗികള്‍ 50,848; രാജ്യത്തെ ആകെ കേസുകളുടെ 24.81% കേരളത്തില്‍ നിന്ന്
June 23, 2021 11:55 am
0
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68,817 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6,43,194 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 82 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി.
രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.12 ശതമാനവും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണ്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 12,617 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 8470ഉം, തമിഴ്നാട്ടില്‍ 6895ഉം, ആന്ധ്രപ്രദേശില്‍ 4169ഉം, കര്‍ണാടകയില്‍ 3709 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകളുടെ 70.52 ശതമാനും ഈ അഞ്ച് ദക്ഷിണേന്ത്യന്‍ നിന്നുള്ളതാണ്. ഇതില്‍ 24.81 ശതമാനവും കേരളത്തില്‍ നിന്ന് മാത്രമുള്ളതാണ്.