മൊഴികളില്‍ വൈരുധ്യം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഇന്ന് നിര്‍ണായകം
June 23, 2021 9:20 am
0
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിലാണ് ചോദ്യം ചെയ്യല്‍.
ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച് നോക്കും വരെ ദ്വീപില്‍ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുല്‍ത്താനയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
മൊഴികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബയോ വെപ്പണ്‍ എന്ന പരാമര്‍ശത്തില്‍ തൃപ്തികരമായ രീതിയില്‍ വിശദീകരണം നല്‍കിയതായി ആദ്യ ചോദ്യം ചെയ്യലിന് ശേഷം ഇവര്‍ പറഞ്ഞിരുന്നു.