നിലപാട് വ്യക്തമാക്കി സുപ്രീംകോടതി; സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനത്തില്‍ മാറ്റമില്ല
June 21, 2021 5:19 pm
0
ദില്ലി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ പത്താം ക്ലാസ്സ് പരീക്ഷാ മാര്‍ക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാര്‍ക്കും 12-ാം ക്ലാസ് പ്രീബോര്‍ഡ് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റേണല്‍ മാര്‍ക്കും അടിസ്ഥാനമാക്കിയാണ് സി ബി എസ് ഇ 12-ാം ക്ലാസ് മാര്‍ക്ക് നിര്‍ണയിക്കുന്നത്.
അതേസമയം 6 വര്‍ഷത്തെ മാര്‍ക്കുകള്‍ പരിഗണിച്ചാണ് ഐ സി എസ് ഇ മൂല്യനിര്‍ണയം എന്ന വിവരങ്ങള്‍ പുറത്ത് വരുന്നുന്നുണ്ട്. സി ബി എസ് ഇ, ഐ സി എസ് ഇ എന്നിവയ്ക്ക് ഒരേ മാനദണ്ഡങ്ങള്‍ വേണമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.