വാര്ത്തസമ്മേളനത്തിനിടയില് കൊക്കകോളയോട് എതിര്‍പ്പ് പ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് യുവേഫക്ക് നീരസം
June 18, 2021 9:42 am
0
ബുഡാപെസ്റ്റ്: വാര്ത്തസമ്മേളനത്തിനിടയില് കൊക്കകോളയോട് എതിര്‍പ്പ് പ്രകടിപ്പിച്ച പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് യൂറോകപ്പ് സംഘാടകരായ യുവേഫ. സ്പോണ്സര്മാരുമായുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ടീമുകളും കളിക്കാരും ബാധ്യസ്ഥരാണെന്ന് യുവേഫ അഭിപ്രായപ്പെട്ടു.
ഫുട്ബാളിെന്റ വികസനത്തിനും നടത്തിപ്പിനും സ്പോണ്‍സര്‍മാര്‍ അത്യാവശ്യമാണ്. അവരുമായി ഏര്‍പ്പെട്ട കരാറിനെ മാനിക്കണമെന്നും യുവേഫ ചൂണ്ടിക്കാട്ടി.
ഹംഗറിക്കെതിരായ മത്സരത്തിനു മുമ്ബ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കൊക്കകോള നീക്കം ചെയ്ത് വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെയാണ് ഫ്രാന്‍സിെന്റ പോള്‍ പോഗ്ബ മേശപ്പുറത്തുനിന്ന് മദ്യക്കുപ്പി നീക്കം ചെയ്തത്.
മുസ്ലിമായ പോഗ്ബയുടെ നടപടി വിശ്വാസപരമായതിനാല്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും എന്നാല്‍ റൊണാള്‍ഡോ ചെയ്തത് അങ്ങനെയല്ലെന്നും ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്ട്ടിന് കല്ലന് വിശദീകരിച്ചു.