ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ച് ട്വിറ്റര്‍ ; ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്രം
June 16, 2021 9:51 am
0
ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ച് ട്വിറ്റര്‍.ഐടി ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയത്തെ ഉടന്‍ അറിയിക്കും. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.
അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്ന് ചട്ടങ്ങള്‍ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ ആവശ്യപ്പെട്ടു. പിന്നീടാണ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചത്. പരിഹാര പരിഹാര സെല്‍, നോഡല്‍ ഓഫീസര്‍ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങള്‍ പ്രകാരം നടത്തണം.