രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകള്‍ കുതിച്ചുയരുന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 31216 കേസുകളും 2109 മരണങ്ങളും
June 11, 2021 5:26 pm
0
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകളും കുതിച്ചുയരുന്നു. ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫങ്കസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ഫങ്കസ് രോഗബാധിതര്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിസിന്‍–ബിക്കും ക്ഷാമം നേരിടുന്നുണ്ട്.
കോവിഡ് ബാധിതരിലാണ് കൂടുതലായും ബ്ലാക്ക് ഫങ്കസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (7057 കേസുകളും 609 മരണവും).
ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ജാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകള്‍. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്.