രാജ്യത്ത് 91,702 പുതിയ കൊവിഡ് രോഗികള്‍; 3,403 മരണം, രോഗമുക്തരാവുന്നവരുടെ എണ്ണം കൂടുന്നു
June 11, 2021 11:51 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്‍കുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഉയര്‍ത്തിയ ആശങ്ക ഒഴിയുന്നുവെന്നാണ് ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുദിവസം 3,403 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,21,671 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,281 കേസുകളുടെ കുറവാണുണ്ടായത്. 1,34,580 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,63,079 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പ്രതിദിന രോഗമുക്തര്‍ തുടര്‍ച്ചയായ 29ാം ദിവസവും പുതിയ കൊവിഡ് 19 കേസുകളെക്കാള്‍ കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പുതിയ കണക്കുകള്‍ പ്രകാരം 2,92,74,823 ആണ്. നിലവില്‍ 24,60,85,649 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 5.14 ശതമാനവും പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 4.49 ശതമാനവും തുടര്‍ച്ചയായ 18 ദിവസങ്ങളില്‍ 10 ശതമാനത്തില്‍ താഴെയുമാണ്. ഇതുവരെ 37,42,42,384 സാംപിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 20,44,131 സാംപിളുകള്‍ വ്യാഴാഴ്ചയാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.