Monday, 27th January 2025
January 27, 2025

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക്; കോവാറ്റ് റിപ്പോര്‍ട്ട്

  • June 7, 2021 12:44 pm

  • 0

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം തെളിയിക്കുന്നു.

കൊറോണ വൈറസ് വാക്‌സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.

മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്ത, വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.

കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.

പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.